Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ProjectSuncatcher

ഭാ​വി​യി​ൽ 'ഡാ​റ്റാ സെ​ന്‍റ​ർ' ബ​ഹി​രാ​കാ​ശ​ത്ത്; 'ഗൂ​ഗി​ൾ' പ​ണി തു​ട​ങ്ങി

ഭാ​വി​യി​ൽ 'ഡാ​റ്റാ സെ​ന്‍റ​ർ' ബ​ഹി​രാ​കാ​ശ​ത്താ​യി​രി​ക്കും! അ​ദ്ഭു​ത​പ്പെ​ടാനൊന്നുമില്ല. ഗൂ​ഗി​ൾ പ​ണി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ഉ​പ​ഗ്ര​ഹം അ​യ​ച്ചി​രി​ക്കു​ക​യാ​ണ് ഗൂ​ഗി​ൾ. 'പ്രൊ​ജ​ക്റ്റ് സ​ൺ​ക്യാ​ച്ച​ർ' എ​ന്നാ​ണു പ​ദ്ധ​തി​യു​ടെ പേ​ര്. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ർ​മി​ത​ബു​ദ്ധി ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ഗൂ​ഗി​ളി​ന്‍റെ അ​ധ്യാ​ധു​നി​ക ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​ണ് 'പ്രോ​ജ​ക്റ്റ് സ​ൺ​ക്യാ​ച്ച​ർ'.

ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​നാ​ണ് സ്പേ​സ് എ​ക്സ് റോ​ക്ക​റ്റി​ൽ ഗൂ​ഗി​ൾ ത​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ സാ​റ്റ​ലൈ​റ്റ് 'ലോ ​എ​ർ​ത്ത് ഓ​ർ​ബി​റ്റി​'ലേ​ക്ക് അ​യ​ച്ച​ത്. പ്ലാ​ന​റ്റ് എ​ന്ന ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റെ​ഫ്രി​ജ​റേ​റ്റ​റി​ന്‍റെ വ​ലു​പ്പ​മു​ള്ള ​സാ​റ്റ​ലൈ​റ്റ് നി​ർ​മി​ച്ച​ത്. നി​ർ​മി​ത​ബു​ദ്ധി മോ​ഡ​ലു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ കൂ​റ്റ​ൻ കം​പ്യൂ​ട്ടിം​ഗ് ശേ​ഷി ല​ഭി​ക്കു​ന്ന​തി​നും, അ​തി​നാ​യി സൗ​രോ​ർ​ജം നേ​രി​ട്ടു പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഗൂ​ഗി​ൾ ബ​ഹി​രാ​കാ​ശ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ങ്ങ​നെ
ഗൂ​ഗി​ളി​ന്‍റെ 'ജെ​മി​നി എ​ഐ' പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശേ​ഷി​യു​ള്ള നാ​ല് 'ടെ​ൻ​സ​ർ പ്രൊ​സ​സിം​ഗ് യൂ​ണി​റ്റ്' ചി​പ്പു​ക​ളാ​ണ് സാ​റ്റ​ലൈ​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ചി​പ്പു​ക​ൾ പ​തി​ന​ഞ്ചു മി​നി​റ്റ് തു​ട​ർ​ച്ച​യാ​യി പ്ര​വ​ർ​ത്തി​ച്ച ശേ​ഷം ചൂ​ടു കു​റ​യ്ക്കു​ന്ന​തി​നാ​യി സ്വ​യം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കും. ഭാ​വി​യി​ൽ ഇ​ത്ത​രം നി​ര​വ​ധി സാ​റ്റ​ലൈ​റ്റു​ക​ൾ അ​ട​ങ്ങു​ന്ന ശൃം​ഖ​ല നി​ർ​മി​ച്ച്, അ​വ ത​മ്മി​ലും ഭൂ​മി​യു​മാ​യും ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന സ​മ്പൂ​ർ​ണ ബ​ഹി​രാ​കാ​ശ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​ണു ക​മ്പ​നി​യു​ടെ ല​ക്ഷ്യം.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യ്ക്കൊ​പ്പം ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന വൈ​ദ്യു​തോ​ർ​ജ​ത്തി​ന്‍റെ അ​ള​വ് ലോ​ക​മെ​മ്പാ​ടും ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. ഭൂ​മി​യി​ലെ പ​ര​മ്പ​രാ​ഗ​ത വൈ​ദ്യു​തി ശൃം​ഖ​ല​ക​ൾ​ക്കു വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ബ​ഹി​രാ​കാ​ശ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​ത്. ബ​ഹി​രാ​കാ​ശ​ത്ത് സൂ​ര്യ​പ്ര​കാ​ശം ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​കു​ന്ന​തി​നാ​ൽ ഭൂ​മി​യി​ലേ​തി​നേ​ക്കാ​ൾ എ​ട്ട് മ​ട​ങ്ങു​വ​രെ കൂ​ടു​ത​ൽ സൗ​രോ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും.

ബ​ഹി​രാ​കാ​ശ​ത്തെ വെ​ല്ലു​വി​ളി​ക​ൾ
ബ​ഹി​രാ​കാ​ശ​ത്ത് ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു വ​ലി​യ പ്ര​തി​സ​ന്ധി​ക​ളു​മു​ണ്ട്. ചി​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന വ​ലി​യ ചൂ​ടു നി​യ​ന്ത്രി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. ഭൂ​മി​യി​ൽ വെ​ള്ള​വും ഫാ​നു​ക​ളും ഉ​പ​യോ​ഗി​ച്ച് ത​ണു​പ്പി​ക്കാ​മെ​ങ്കി​ലും ബ​ഹി​രാ​കാ​ശ​ത്ത് അ​തെ​ല്ലാം അ​സാ​ധ്യ​മാ​ണ്. ഇ​തി​നാ​യി പ്ര​ത്യേ​ക കൂ​ളിം​ഗ് സം​വി​ധാ​ന​മാ​ണ് ഗൂ​ഗി​ൾ പ​രീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ, ബ​ഹി​രാ​കാ​ശ വി​കി​ര​ണ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന സ​ർ​ക്യൂ​ട്ട് ത​ക​രാ​റു​ക​ളെ​യും ബ​ഹി​രാ​കാ​ശ അ​വ​ശി​ഷ്ട​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കു​ക എ​ന്ന​തും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ പ​ഠ​ന​ത്തി​നു​ശേ​ഷം, വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സാ​റ്റ​ലൈ​റ്റു​ക​ൾ അ​യ​യ്ക്കാ​നാ​ണ് ഗൂ​ഗി​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ കൂ​ടി വി​ക്ഷേ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന ക​മ്പ​നി, ഘ​ട്ടം​ഘ​ട്ട​മാ​യി എ​ൺ​പ​തി​ലേ​റെ സാ​റ്റ​ലൈ​റ്റു​ക​ൾ അ​ട​ങ്ങു​ന്ന വ​ലി​യൊ​രു ശൃം​ഖ​ല സ്ഥാ​പി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up